ഒരു നൂല്‍ തിരി
നുറുങ്ങു വെട്ടം
ഇരുള്‍ വഴിയില്‍ എനിക്ക് നല്കുക
പഴയ നന്തുണി
കരള്‍ നനച്ച സ്നേഹഗീതികള്‍
ഒക്കെ നല്കുക
നാവില്‍ നാരായം ഹരി ശ്രീ നിറയ്ക്കുക
ഇലച്ചീന്തില്‍ പാഥേയം
മരച്ചോട്ടില്‍
ഇലനീര്‍ക്കുളിര്‍
എനിക്കായ് നല്കുക
നൂറു വെറ്റില
വയല്‍് തെന്നല്‍
പുഴ തെല്ലുകള്‍
തിമില നാദം
ഒക്കെ നല്കുക
ഒരു ചില്ല ഒരാകാശം
കുരുന്നു ചിറകുകള്‍
കടല്‍ ഇരമ്പും
നൊമ്പര കടവിലും
കനിവിന്റെ ശാഖികള്‍
എനിക്ക് നല്കുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ