2009 മാർച്ച് 27, വെള്ളിയാഴ്‌ച

അര്‍ത്ഥന

ഒരു നൂല്‍ തിരി
നുറുങ്ങു വെട്ടം
ഇരുള്‍ വഴിയില്‍ എനിക്ക് നല്കുക
പഴയ നന്തുണി
കരള്‍ നനച്ച സ്നേഹഗീതികള്‍
ഒക്കെ നല്കുക
നാവില്‍ നാരായം ഹരി ശ്രീ നിറയ്ക്കുക
ഇലച്ചീന്തില്‍ പാഥേയം
മരച്ചോട്ടില്‍
ഇലനീര്‍ക്കുളിര്‍
എനിക്കായ് നല്കുക
നൂറു വെറ്റില
വയല്‍് തെന്നല്‍
പുഴ തെല്ലുകള്‍
തിമില നാദം
ഒക്കെ നല്കുക
ഒരു ചില്ല ഒരാകാശം
കുരുന്നു ചിറകുകള്‍
കടല്‍ ഇരമ്പും
നൊമ്പര കടവിലും
കനിവിന്റെ ശാഖികള്‍
എനിക്ക് നല്കുക

അറിവ്

2009 മാർച്ച് 26, വ്യാഴാഴ്‌ച

അറിവ്

അറിവ്
ഇന്നലെ അമ്മ പറഞ്ഞതിന്റെ പൊരുള്‍
ഇന്നിപ്പോഴാണല്ലോ മനസിലായത്
നെല്ലും പതിരും അറിയാന്‍
നേരും പൊരുളും അറിയണം
വഴിയും കുഴിയും തിരിയാന്‍
കണ്ണും മെയും തിരിയണം
നാവു നന്ന്നാല്‍ രുചി പെരുമകള്‍
നല്ല നാവിനു നൂറു മേനി തനി തന്കം
മണ്ണൊക്കെ ഉഴുതു വിതിട്ടാല്‍
കളം നിറയെ പൊന്‍ കതിരുകള്‍
മനമുഴുതു വിതിട്ടാല്‍
എന്നെന്നും പൊന്‍ കതിരുകള്‍
വജ്ര ദീപ്തമാം പൊരുള്‍ ആ യി
അമ്മയുടെ ചൊല്ലുകള്‍ നീളുന്നു