2009 ഏപ്രിൽ 9, വ്യാഴാഴ്‌ച

പലായനം

ഭീതി തീണ്ടിയ മനസും

ഭയന്നുലഞ്ഞ ഉടലുമായി

പലായന വഴി യില്‍

കിതച്ചുറിയ വര്‍

ിലാപം മറന്നുപോകുന്നത്

ഏത് പ്രത്യ ശാസ്ത്രം


വേനല്‍ പെരുകി നിറയും

ഇരുള്‍ ച്ചില്ലകളില്‍

മൌനവാത്മീകങ്ങളെ

ഉപാസിക്കുന്നവര്‍

നൂല്തിരി തുമ്പിലെ

കുരുന്നു നാളവും മറന്നു വോ



ഋതു മ്ക്രമങ്ങളില്‍

ഹൃദയ ജ്വാലകള്‍ നേദിച്ച

ധന്യ ശീതളിമകളില്‍

ഊയലാടുന്നവര്‍













2009 ഏപ്രിൽ 8, ബുധനാഴ്‌ച

അക്ഷരപ്പനി


അക്ഷരപ്പനി



പനി
ഉടലിലൊക്കെ ഉറഞടിഞകെടുതി മാറ്റി
ഉഷ്ണ വഴി താ ണ്ഡിഉയിര്‍ എകുമെന്നുധന്വന്ദരീ യോഗം
പടം കൊഴിഞ്പഴമ തേഞ്ഞു മാഞ്ഞുപുതിയ
കാലം വരമഞളാടി
പുട മുറിച് കാവുതീണ്ഡുമെന്നു ഉരഗ സൂക്തം

ഉടലും മനവും ഉരുകി തുളുമ്പും
കാല്പനിക വഴികളില്‍ അക്ഷരപ്പനി
പടം പൊഴിക്കും പുനര്ജ്ജനി ആകുമെന്നു പഴ മൊഴി

2009 മാർച്ച് 27, വെള്ളിയാഴ്‌ച

അര്‍ത്ഥന

ഒരു നൂല്‍ തിരി
നുറുങ്ങു വെട്ടം
ഇരുള്‍ വഴിയില്‍ എനിക്ക് നല്കുക
പഴയ നന്തുണി
കരള്‍ നനച്ച സ്നേഹഗീതികള്‍
ഒക്കെ നല്കുക
നാവില്‍ നാരായം ഹരി ശ്രീ നിറയ്ക്കുക
ഇലച്ചീന്തില്‍ പാഥേയം
മരച്ചോട്ടില്‍
ഇലനീര്‍ക്കുളിര്‍
എനിക്കായ് നല്കുക
നൂറു വെറ്റില
വയല്‍് തെന്നല്‍
പുഴ തെല്ലുകള്‍
തിമില നാദം
ഒക്കെ നല്കുക
ഒരു ചില്ല ഒരാകാശം
കുരുന്നു ചിറകുകള്‍
കടല്‍ ഇരമ്പും
നൊമ്പര കടവിലും
കനിവിന്റെ ശാഖികള്‍
എനിക്ക് നല്കുക

അറിവ്

2009 മാർച്ച് 26, വ്യാഴാഴ്‌ച

അറിവ്

അറിവ്
ഇന്നലെ അമ്മ പറഞ്ഞതിന്റെ പൊരുള്‍
ഇന്നിപ്പോഴാണല്ലോ മനസിലായത്
നെല്ലും പതിരും അറിയാന്‍
നേരും പൊരുളും അറിയണം
വഴിയും കുഴിയും തിരിയാന്‍
കണ്ണും മെയും തിരിയണം
നാവു നന്ന്നാല്‍ രുചി പെരുമകള്‍
നല്ല നാവിനു നൂറു മേനി തനി തന്കം
മണ്ണൊക്കെ ഉഴുതു വിതിട്ടാല്‍
കളം നിറയെ പൊന്‍ കതിരുകള്‍
മനമുഴുതു വിതിട്ടാല്‍
എന്നെന്നും പൊന്‍ കതിരുകള്‍
വജ്ര ദീപ്തമാം പൊരുള്‍ ആ യി
അമ്മയുടെ ചൊല്ലുകള്‍ നീളുന്നു